മലബാർ മുസ്ലിംകളുടെ മലേഷ്യയിലേക്കുള്ള കുടിയേറ്റം

M A Kunhi Mohammed
Paper presenting in Kerala Muslim History Conference

2013 ഡിസംബറിൽ കോഴിക്കോട് ജെ. ഡി. ടിയിൽ നടന്ന കേരള മുസ്ലിം ഹിസ്റ്ററി കോൺഫറൻസിൽ പിതാവ് എം. എ. കുഞ്ഞിമുഹമ്മദ് , “മലബാർ മുസ്ലീങ്ങളുടെ മലേഷ്യൻ കുടിയേറ്റം” എന്ന തലക്കെട്ടിൽ അവതരിപ്പിച്ച പ്രബന്ധമാണു താഴെക്കൊടുത്തിരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമാണ് കേരളത്തിൽ നിന്ന് പ്രത്യേകിച്ച് മലബാറിൽ നിന്ന് മുസ്ലീംകളുടെ മലയ ഉപദ്വീപിലേക്കുള്ള (ഇപ്പോൾ മലേഷ്യ) കുടിയേറ്റം ഉണ്ടായിട്ടുള്ളത്. കേരളവും തെക്ക്-കിഴക്കേഷ്യൻ നാടുകളും തമ്മിൽ പഴയകാലം മുതൽ തന്നെ കച്ചവട ബന്ധമുണ്ടായിരുന്നു. തെക്കെ ഇന്ത്യയിലെ പല്ലവ, ചോള രാജാക്കന്മാരുടെ കാലത്തുതന്നെ മലയായിലെ പെനാങ്ക്, കെടാ എന്നീ രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ട്. തെക്കെ ഇന്ത്യൻ സംസ്കാരങ്ങളുടെ അടയാളങ്ങൾ ഇന്നും മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നുണ്ട്. സംസ്കൃത ഭാഷയുടെ കടന്നുകയറ്റവും ധാരാളമായി മലയാ, ഇന്തോനേഷ്യൻ ഭാഷകളിൽ കാണപ്പെടുന്നുണ്ട്. ഭാഷയുടെ ലിപി അറബിയാണെങ്കിലും സംസ്കൃതം, അറബി, ഇംഗ്ലിഷ് എന്നീ ഭാഷകളിലെ പദങ്ങൾ ധാരാളം മലയ ഭാഷയിലുണ്ട്.

AD 1014 – 1042 കാലഘട്ടങ്ങളിൽ തമിഴ്നാട്ടിലെ തഞ്ചാവൂർ ആസ്ഥാനമായി ഭരിച്ചിരുന്ന രാജേന്ദ്ര ചോള എന്ന രാജാവ് AD 1025 ൽ കെടാ (KEDAH) രാജവംശത്തെ ആക്രമിച്ച് കീഴടക്കിയതായും അറബികൾക്കുണ്ടായിരുന്ന വ്യാപാരകുത്തക പിടിച്ചെടുത്തതായും എഴുതപ്പെട്ടിട്ടുണ്ട്.

15 – ആം നൂറ്റാണ്ടിൽ തെക്കെ ഇന്ത്യയിലെ മുസ്ലിംകൾ മലാക്കയിൽ (മലേഷ്യയിലെ ഒരു തുറമുഖം) വ്യാപാരരംഗത്ത് ആധിപത്യം സ്ഥാപിചിരുന്നു. ആ കാലഘട്ടത്തിൽ തന്നെ പോർച്ചുഗീസ് ഗവർണ്ണറായിരുന്ന ആൽഫോൺസോ ആൽബുക്കർക്ക് 800 പോർച്ചുഗീസ് പടയാളികളും 600 മലബാരി പടയാളികളുമായി (മലബാർ ഭാഗത്തെ മുസ്ലിംകളെ ‘മലബാരി’കൾ എന്നാണ് അന്നും ഇന്നും അറിയപ്പെടുന്നത്) 19 കപ്പലുകളിൽ കൊച്ചിയിൽ നിന്നും കൊണ്ടുപോയി മലാക്ക പിടിച്ചെടുത്തതായും എഴുതപ്പെട്ടിട്ടുണ്ട്. 18.ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ പോർച്ചുഗീസുകാർ മലബാരികളെ എല്ലാ തന്ത്രപ്രധാന ഭാഗങ്ങളിൽനിന്നും ഒഴിവാക്കിയെങ്കിലും അവരിലധികവും മലാക്കയിൽ സ്ഥാനമുറപ്പിച്ചിരുന്നു. പൊതുവെ മലയാളി സാന്നിധ്യം 15 -ആം നൂറ്റാണ്ടുമുതലേ തെക്ക് കിഴക്കനേഷ്യൻ മേഖലയിലുണ്ട്.

മലയായിലെ വടക്കൻ മേഖലയിലെ പെനാങ്, കെടാ എന്നീ സ്ഥലങ്ങളിൽ എത്തിപ്പെട്ട മലബാരി മുസ്ലിംകളും തമിഴ്നാട്ടിലെ കടയനെല്ലൂർ എന്ന സ്ഥലത്തുനിന്നും എത്തിപ്പെട്ട തമിഴ് മുസ്ലിംകളും തമ്മിൽ വ്യാപാരശ്രംഖലകൾ തന്നെ നിലവിൽ വരികയുണ്ടായി. കാരണം പോർച്ചുഗീസുകാരാൽ ആട്ടിയോടിക്കപ്പെട്ട മലബാരികൾ കടയനെല്ലൂർ സ്ഥിതിചെയ്യുന്ന തിരുനെൽവേലി എന്ന സ്ഥലത്തേക്ക് രക്ഷപ്പെടുകയും അവിടത്തെ മുസ്ലിംകളുമായുള്ള ബന്ധം പിന്നീട് പെനാങിലെ മലബാരികളും ചോളിയ മുസ്ലിംകളും തമ്മിലുൾല വ്യാപാരബന്ധം ശക്തിപ്പെടുവാൻ കാരണമാകുകയും ചെയ്തിട്ടുണ്ട്. 18 – ആം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ മുഹമ്മദ് മരിക്കാർ നൂറുദ്ധീൻ എന്ന തമിഴ് മുസ്ലിം പെനാങിൽ എത്തിച്ചേരുകയും അവിടെ ഒരു വിദ്യാലയം സ്ഥാപിച്ചതായും ചരിത്രമുണ്ട്. ആ വിദ്യാലയത്തിൽ ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി, മലായ്, തമിഴ് എന്നീ ഭാഷകൾക്കൊപ്പം അറബിമലയാളവും പഠിപ്പിച്ചിരുന്നതായി രേഖകൾ പറയുന്നു. മലബാരികൾക്കുണ്ടായിരുന്ന സ്വാധീനവും അവരുടെ സാന്നിധ്യവും ഇതിൽ നിന്ന് ഊഹിക്കാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് മലബാർ ഭാഗത്ത് നിന്നും തിരുകൊച്ചി പ്രദേശങ്ങളിൽ നിന്നും വ്യാപകമായി കുടിയേറ്റം ഉണ്ടായിട്ടുള്ളത്. തൊഴിൽ സാധ്യതകളന്വേഷിച്ചായിരുന്നു അധികവും. 20 – ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മലബാർ ലഹളയെത്തുടർന്ന് നിരവധി പേർ കുടുംബസമേതം മലയായിലേക്ക് കുടിയേറുകയുണ്ടായി.അങ്ങിനെ കുടുംബസമേതം സ്ഥിരവാസമുറപ്പിച്ച നിരവധി സ്ഥലങ്ങൾ മലേഷ്യയിൽ കാണാൻ സാധിക്കും. മലബാർ ഗ്രാമം (KAMPUNG MALABAR) എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. മലബാർ ഭാഗത്ത് നിന്നും വന്ന മുസ്ലിംകളെ ‘മലബാരി‘ എന്നും അല്ലാത്തവരെ മലയാളി എന്നും തദ്ദേശീയർ വിളിച്ചുവരുന്നു. അവരിലധികവും തെക്കൻ സംസ്ഥാനങ്ങളായ സെലാങ്കൂർ, ജോഹോർ, വടക്കുഭാഗത്തെ കെളന്താൻ, കെടാ എന്നിവിടങ്ങളിലുമാണ്.

ബ്രിട്ടീഷ് അധീനതയിലുള്ള റബ്ബർ എസ്റ്റേറ്റുകളിൽ തൊഴിലാളികളായി ജോലിചെയ്യുന്ന വലിയൊരു വിഭാഗം തമിഴരോടൊപ്പം മലയാളികളുമുണ്ട്. മലബാർ മുസ്ലിംകളിൽ ഭൂരിഭാഗവും കച്ചവടരംഗത്താണ്. തദ്ദേശീയരായ മുസ്ലിംകളുമായി ഇടപഴകി ജീവിക്കാൻ മലബാർ മുസ്ലിംകൾക്ക് പ്രയാസമുണ്ടായില്ല. കാരണം തദ്ദേശീയരായ ജനങ്ങൾ മുഴുവനും മുസ്ലിംകളും ശാഫി മദ്ഹബുകാരുമായിരുന്നു. ഇന്നും മലേഷ്യൻ ഭരണകൂടത്തിന്റെ ഔദ്യോഗികമതം ഇസ്ലാമും മദ്ഹബ് ശാഫിയുമാണ്. മലബാറിൽ നിന്നെത്തിയ മുസ്ലിംകളിൽ നല്ലൊരു വിഭാഗം തദ്ദേശീയരായ മുസ്ലിംകളിൽനിന്ന് വിവാഹം കഴിച്ച് അവിടത്തെ പൌരത്വം സ്വീകരിച്ച് സ്ഥിരതാമസമാക്കിയവരാണ്. അങ്ങിനെ വിവാഹം കഴിച്ച് പൌരത്വം സ്വീകരിച്ചവർക്ക് ഗവർമെന്റ് ആനുകൂല്യങ്ങളും ഉയർന്ന ജോലികളും ലഭിച്ചിട്ടുണ്ട്. സ്വാതന്ത്രലബ്ധിക്ക് ശേഷം 25% ത്തോളം വരുന്ന ചൈനക്കാർക്കും 15% ത്തോളം വരുന്ന ഇന്ത്യക്കാർക്കും പൌരത്വം കൊടുക്കാൻ ഗവർമെന്റ് സന്നദ്ധാമായി. പൌരത്വം സ്വീകരിച്ച വിദേശികൾക്ക് നാട്ടുകാരെപ്പോലെത്തന്നെ തുല്ല്യ അവകാശങ്ങളും ലഭിച്ചുവരുന്നു. പക്ഷെ നാട്ടുകാരെന്ന നിലയിൽ മലായ് മുസ്ലിംകൾക്കുൾല പ്രത്യേക ആനുകൂല്യങ്ങളെ ചോദ്യം ചെയ്യരുതെന്നും ഭരണഘടന നിർദ്ദേശിക്കുന്നു.

1953 ൽ തന്നെ പുതിയ കുടിയേറ്റം നിരോധിച്ചിരുന്നു. അതുകൊണ്ട് പഴയ മലബാരി സാന്നിധ്യം ഇന്നില്ല. പക്ഷെ പൌരത്വം സ്വീകരിച്ച് കുടുംബസമേതം താമസിക്കുന്നവരുടെ പുതിയ തലമുറയാണ് ഇന്നുള്ളത്. അവരാകട്ടെ മലായ് സംസ്കൃതിയിൽ ലയിച്ചുചേർന്നവരുമാണ്.

സാംസ്കാരിക രംഗത്തും സമൂഹ പുരോഗതി ലക്ഷ്യം വെച്ചും പ്രവർത്തിക്കാൻ മലബാർ മുസ്ലിംകൾക്ക് സാധിച്ചിട്ടുണ്ട്. കേരള മുസ്ലിം ജമാ അത്ത്, കേരള സമാജം എന്നിങ്ങനെ സംഘടനകൾ പലസ്ഥലങ്ങളിലും രൂപീകരിക്കപ്പെടുകയുണ്ടായി. പ്രധാനപ്പെട്ടത് കോലാലമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സലാങ്കൂർ കേരള മുസ്ലിം ജമാ അത്ത് ആണ്. കൂടാതെ സറമ്പാൻ, പാഹാങ്, പെനാങ് എന്നീ സ്ഥലങ്ങളിലും ഉണ്ട്. മലയാളികൾ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങളിൽ “കേരള സമാജ”ങ്ങളും നിലവിലുണ്ട്. അങ്ങിനെയുള്ള 15 ഓളം സമാജങ്ങൾ ചേർന്ന് “ALL MALAYSIA MALAYALI ASSOCIATION” 1972 ൽ രൂപം കൊള്ളുകയുണ്ടായി.

മലബാറിൽനിന്ന് എത്തിയവർ കെട്ടിടനിർമ്മാണ രംഗത്ത് പ്രശസ്തിയാർജ്ജിക്കുകയുണ്ടായി. പ്രശസ്ത കെട്ടിട നിർമ്മാണ കരാറുകാരനായിരുന്ന ഇസ്കന്തർ എന്ന മലബാരി മലായ് സ്ത്രീയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ഇസ്കന്തർ കെടായിലെ അലോർസ്റ്റാർ പ്രദേശത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. മുഹമ്മദ് ഇസ്കന്തറും മലായ് സ്ത്രീയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മക്കളിൽ ഏറ്റവും ഇളയവനായ Dr. മഹാതീർ മുഹമ്മദ് പ്രശസ്തനായ, മലേഷ്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു.

America America…

America America, 4-minute music video directed by KP Sasi and based on Kamaan Singh Dhami’s anti-war song “American War Paar Da! (Check Out the American War!).” Satirical severe indictment of America’s role in escalating world conflict. Originally written following the post-9/11 bombing of Afghanistan by the USA, and developed to address the occupation of Iraq, the song comments on various aspects of the American empire – its stockpile of nuclear bombs, its cozy relation with fanatical and dictatorial regimes, and in fact, the very notion of American peace and liberty. Copy left right & Center!

https://www.youtube.com/watch?v=6JeZ5oeAEyU